തംബീഹുൽ മുസ്‌ലിമീൻ പള്ളി-മദ്രസ വെൽഫയർ കമ്മറ്റി- TMM GCC Group
By-law (നിയമങ്ങൾ)
Introduction
(ഗ്രൂപ്പ് പരിചയം)
തിരുന്നാവായ പഞ്ചായത്ത് അനന്താവൂർ കുത്തുകല്ല് പറമ്പ് ചിനക്കൽ പ്രദേശത്തെ നിവാസികളായ ആഗോളതല പ്രവാസികളുടെ കൂട്ടായ്മയാണ് TMM GCC - WhatsApp Group.
ഈ കൂട്ടായ്മ 2025 മാർച്ച് 13 (റമളാൻ 13, 1446) നാണ് ഓൺലൈനായി രൂപീകരിക്കപ്പെട്ടത്.
Mission
(ദൗത്യം)
പ്രവാസികളായ പ്രദേശവാസികളെ ഒന്നടങ്കം ഒരു കുടക്കീഴിൽ കൊണ്ടുവരികയും, പള്ളി–മദ്രസയുടെ കാര്യങ്ങൾ അവരിൽ അവബോധമുണ്ടാക്കുകയും ചെയ്യുക എന്നതാണ് ഈ കൂട്ടായ്മയുടെ മുഖ്യ ദൗത്യം.
Vision
(ലക്ഷ്യം)
- പള്ളി-മദ്രസയുടെ നടത്തിപ്പിന് ആവിശ്യമായ സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനായി ഫണ്ട് ശേഖരിക്കുക.
- പള്ളി-മദ്രസയുടെ മറ്റു അത്യാവശ്യ കാര്യങ്ങളിൽ, ആവിശ്യമെങ്കിൽ സാമ്പത്തികമായി പിന്തുണ നൽകുക.
Membership
(അംഗത്വം)
- ചിനക്കൽ പ്രദേശത്തെ പ്രവാസികളായ എല്ലാ സഹോദരന്മാർക്കും ഗ്രൂപ്പിൽ അംഗമാകാം.
- ഇപ്പോൾ 22 അംഗങ്ങൾക്കുള്ള എക്സിക്യൂട്ടീവ് ഗ്രൂപ്പ് നിലവിലുണ്ട്. ഓരോ വർഷവും പൊതുഅഭിപ്രായത്തിൻറെ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് ഗ്രൂപ്പ് പുനഃക്രമീകരിക്കപ്പെടും.
Fund Management
(ഫണ്ട് മാനേജ്മെന്റ്)
- എല്ലാ അംഗങ്ങളും തങ്ങളാൽ തീരുമാനിച്ച വാർഷിക സംഭാവന, ഓരോ വർഷത്തെയും റമളാൻ കഴിയുന്നതിന് മുമ്പായി കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കണം. (ഗ്രൂപ്പിന് വേണ്ടി, അബ്ദു കല്ലുങ്ങൽ, അഫ്സൽ ചാലമ്പാട്ട് എന്നിവരുടെ പേരിൽ NRO ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്)
- ബാങ്ക് വഴി നിക്ഷേപിക്കാൻ കഴിയാത്തവർ പള്ളി-മദ്രസ കമ്മറ്റിയിലെ അതാത് സമയത്തെ സെക്രട്ടറിയ്ക്കോ പ്രസിഡന്റിനോ കൈമാറാവുന്നതാണ്.
- ഫണ്ടിൽ നിന്ന് തുക പിൻവലിക്കുന്നത് എക്സിക്യൂട്ടീവ് അംഗങ്ങളുടെ ഭൂരിപക്ഷ സമ്മതത്തോടെ മാത്രമേ ആകാവൂ.
- പള്ളി-മദ്രസയുടെ അത്യാവശ്യ ആവശ്യങ്ങൾക്കായി ഭൂരിപക്ഷ സമ്മതത്തോടെ ഫണ്ട് ഉപയോഗിക്കാം.
- പള്ളി-മദ്രസയുമായി ബന്ധപ്പെട്ട് അധിക സഹായം ആവശ്യമായാൽ, പ്രത്യേക സംഭാവനകൾ ശേഖരിക്കും.
- ഫണ്ടിന്റെ കണക്കുകൾ എല്ലാ അംഗങ്ങൾക്കും എപ്പോൾ വേണമെങ്കിലും ഓൺലൈനിൽ കാണാൻ കഴിയും, അതിനായി ഓൺലൈൻ പോർട്ടൽ ഒരുക്കുന്നതായിരിക്കും (വ്യക്തിഗത സംഭാവനകൾ രഹസ്യമായി സൂക്ഷിക്കും).
Decisions
(തീരുമാനങ്ങൾ)
- എല്ലാ പ്രധാന തീരുമാനങ്ങളും, മുഴുവൻ അംഗങ്ങളിൽനിന്നുള്ള ഭൂരിപക്ഷ അഭിപ്രായം അടിസ്ഥാനമാക്കിയാണ് തീരുമാനം എടുക്കുന്നത്.
- ഏതൊരു വിഷയവും ഗ്രൂപ്പിൽ അറിയിക്കുമ്പോൾ എല്ലാ മെമ്പർമാരും അവരവരുടെ അഭിപ്രായങ്ങൾ അറിയിക്കണം- കുറഞ്ഞപക്ഷം ലൈക്ക് കൊണ്ടെങ്കിലും പിന്തുണ നൽകണം.
Other Notes
(മറ്റു നിർദ്ദേശങ്ങൾ)
- പള്ളി-മദ്രസയുമായി ബന്ധമില്ലാത്തതും, ഈ കൂട്ടായ്മയുടെ ഉദ്ദേശങ്ങൾക്ക് അനുയോജ്യമല്ലാത്തതുമായ പോസ്റ്റുകൾ ഗ്രൂപ്പിൽ പങ്കുവെക്കുന്നത് നിരോധിച്ചിരിക്കുന്നു.
- ഏതൊരു അംഗത്തിന്റെയും പ്രവർത്തനം, ഗ്രൂപ്പിന്റെ ചട്ടങ്ങൾക്കും സുഗമമായ നടത്തിപ്പിനും വിരുദ്ധമാണെങ്കിൽ, ഭൂരിപക്ഷ സമ്മതത്താൽ ആ അംഗത്തെ പുറത്താക്കാൻ ഗ്രൂപ്പ് അഡ്മിനുകൾക്കു അധികാരമുണ്ട്.
- അക്കൗണ്ടിലേക്ക് പണം അയക്കുന്നവർ സ്വന്തം പേരിലുള്ള അക്കൗണ്ടുകളിൽ നിന്നോ, അല്ലെങ്കിൽ ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ അക്കൗണ്ടുകളിൽ നിന്നോ മാത്രമായി പണമയക്കേണ്ടതാണ്. സംശയാസ്പദമായ അക്കൗണ്ടുകളിൽ നിന്നുള്ള പണമെത്തിയാൽ (പ്രത്യേകിച്ച് വിദേശത്തു നിന്നുള്ള ബാങ്ക് മാർഗം അല്ലാത്ത ഇടപാടുകൾ ) ഗ്രൂപ്പ് അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെടാനും, അതിലൂടെ പണo നഷ്ടപ്പെടാനും സാധ്യതയുണ്ട്.
- ഗ്രൂപ്പിന്റെ വാർഷിക കണക്കുകൾ സുഗമമാക്കുന്നതിനായി, എല്ലാ അംഗങ്ങളും റമളാൻ ഒന്നിനും ദുൽഹജ്ജ് പത്തിനും (വലിയ പെരുന്നാൾ) ഇടയിലായി വരിസംഖ്യ കൊടുക്കണമെന്ന് അപേക്ഷിക്കുന്നു.